top of page

ഡൽഹി എയർപോർട്ടിൽ വ്യാജ പൈലറ്റ് കസ്റ്റഡിയിൽ

  • Delhi Correspondent
  • Apr 26, 2024
  • 1 min read

New Delhi: എയർപോർട്ടിലൂടെ സിംഗപ്പൂർ എയർലൈൻസിന്‍റെ യൂണിഫോമിൽ കണ്ട യുവാവിനെ കസ്റ്റഡിയിൽ എടുത്തു. എയർപോർട്ടിന്‍റെ സുരക്ഷാ ചുമതലയുള്ള CISF ആണ് സംശയാസ്പ്പദമായ രീതിയിൽ കണ്ട ഇയാളെ ചോദ്യം ചെയ്തത്. സിംഗപ്പൂർ എയർലൈൻസിന്‍റെ യൂണിഫോം ധരിച്ച ഇയാൾക്ക് വ്യാജ ID യും ഉണ്ടായിരുന്നു.

ഗൗതം ബുദ്ധ നഗർ സ്വദേശിയായ സംഗീത് സിംഗ് എന്ന 24 -കാരനാണ് പിടിയിലായത്. ബിസിനസ് കാർഡ് മേക്കർ എന്ന ഓൺലൈൻ ആപ്പിലൂടെയാണ് വ്യാജ ID നിർമ്മിച്ചതെന്ന് ഇയാൾ സമ്മതിച്ചു. ദ്വാരകയിൽ പൈലറ്റുമാരുടെ യൂണിഫോമും മറ്റ് സാധനങ്ങളും വിൽക്കുന്ന പൈലറ്റ് 18 എന്ന ഷോപ്പിൽ നിന്നാണ് യൂണിഫോം വാങ്ങിയത്.

IPC 420, 468, 471 വകുപ്പുകൾ അനുസരിച്ച് ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page