top of page

ഡബ്ല്യുഎംസി ഹരിയാന പ്രൊവിൻസിന്റെ ഓണം ആഘോഷം നാളെ ഗുരുഗ്രാമിൽ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 3 days ago
  • 1 min read

ഗുരുഗ്രാം: വേൾഡ് മലയാളി കൗൺസിൽ (WMC) ഹരിയാന പ്രൊവിൻസിന്റെ നേതൃത്വത്തിലുള്ള ഓണം ആഘോഷം ആഗസ്റ്റ് 15ന് ഗുരുഗ്രാമിലെ എം.ജി റോഡിലുള്ള എസ്സൽ ക്ലബ്ബിൽ നടക്കും.

വൈവിധ്യമാർന്ന കേരളീയ കലാ-സാംസ്കാരിക പരിപാടികളോടെ സംഘടിപ്പിക്കുന്ന ആഘോഷത്തിൽ നിരവധി വിശിഷ്ടാതിഥികളും ക്ഷണിതാക്കളും പങ്കെടുക്കും. WMC ഇന്ത്യ റീജിയൻ പ്രസിഡന്റ് ശ്രീ. ശശിധരൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.


കേരളത്തിന്റെ തനത് ഓണപ്പാരമ്പര്യങ്ങൾക്ക് നിറം പകരുന്ന മനോഹരമായ പൂക്കളം, മഹാബലി മാവേലിയുടെ വരവേൽപ്പ്, ആകർഷകമായ തിരുവാതിര, സംഗീത പരിപാടികൾ തുടങ്ങിയവ ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും.


എൻസിആർ മേഖലയിലെ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന ആദ്യ ടീമെന്ന പ്രത്യേകതയും WMC ഹരിയാന പ്രൊവിൻസിനുണ്ട്. വിവിധ മേഖലകളിൽ നിന്നുള്ള മലയാളി കുടുംബങ്ങളെയും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരെയും ഒരുമിപ്പിക്കുന്ന ആഘോഷം സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും കേരളീയ പൈതൃകത്തിന്റെയും മനോഹരമായ സംഗമമാകും.


ഓണം നൽകുന്ന സ്നേഹത്തിന്റെയും സമത്വത്തിന്റെയും ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം പങ്കുവെച്ച്, എൻസിആറിലെ മലയാളി സമൂഹത്തിന് അവിസ്മരണീയമായ ഒരു ഓണാനുഭവം സമ്മാനിക്കുകയാണ് WMC ഹരിയാന പ്രൊവിൻസിന്റെ ലക്ഷ്യം.

Recent Posts

See All
കേരള ഹൗസിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം

ന്യൂ ഡൽഹി, കേരള ഹൗസിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം 2026നോടനുബന്ധിച്ച് 21/08/2026 ന് വൈകുന്നേരം 6.30 മുതൽ 9.30 വരെ ഡൽഹിയിലെ വിവിധ മലയാളി സംഘടനകൾക്ക് / കലാസംഘങ്ങൾക്ക് ഭരതനാട്യം, മോഹനിയാട്ടം, കുച്ചിപ്പുടി

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page