ഡിഎംഎയുടെ 'പോക്കോണം' ഞായറാഴ്ച ആയാ നഗറിൽ

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഓഗസ്റ്റ് 23-ന് ആരംഭിച്ച ഓണാഘോഷ പരിപാടികൾക്ക് സമാപനം കുറിച്ചു കൊണ്ട് ഞായറാഴ്ച (25 ഒക്ടോബർ 2026) ആയാനഗർ ഏരിയ 'പോക്കോണം' ആഘോഷിക്കുന്നു. ആയാനഗർ പോക്കറ്റ് 6-ലെ എച്ച് ബ്ലോക്കിലെ ബന്ദ്റോഡിലുളള ജെഎംഡി ഗാർഡനിലാവും ആഘോഷ പരിപാടികൾ അരങ്ങേറുക.
രാവിലെ 10:30-ന് ഏരിയ ചെയർമാൻ കെ ജി സുനിലിന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് ചടങ്ങുകൾ നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, ചീഫ് ട്രെഷറർ മാത്യു ജോസ്, ഏരിയ സെക്രട്ടറി ഏബിൾ മാത്യു, ട്രെഷറർ പുരുഷൻ കുടമാളൂർ, വനിതാ വിഭാഗം കൺവീനർ ആൻസി അരുൾദാസ് യുവജന വിഭാഗം കൺവീനർ ദേവിക സുനിൽ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് പ്രസംഗിക്കും.
ഉച്ചക്ക് 12 മണി മുതൽ ഏരിയ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ ഓണാഘോഷ പരിപാടികൾക്ക് ചാരുതയേകും. ചടങ്ങിൽ കലാപരിപാടികൾ അവതരിപ്പിച്ച കലാകാരന്മാരെ അനുമോദിക്കും. തുടർന്ന് വിഭവസമൃദ്ധമായ ഓണ സദ്യയോടുകൂടി ചടങ്ങുകൾ സമാപിക്കും.
കൂടുതൽ വിവരങ്ങൾക്ക് 9873188370, 9910089469, 9711879723 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.




Comments