ട്രെയിനിൽ ഒച്ചവെച്ചതു മതി; ജയിലിൽ പോകേണ്ടി വരും
ന്യൂസ് ബ്യൂറോ , ഡൽഹി
11 minutes ago
1 min read

ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ പാട്ടു കേൾക്കാം, മൊബൈലിൽ വിഡിയോ കാണാം, ഫോണിൽ സംസാരിക്കാം. പക്ഷെ സഹയാത്രികർക്ക് ശല്യമാകരുത്. അലോസരപ്പെടുത്തുന്ന ഒച്ച വെച്ചാൽ ജയിൽ ശിക്ഷ വരെ കിട്ടിയെന്നു വരും. ദക്ഷിണ റയിൽവെയുടേതാണ് താക്കീത്. ഈ ചട്ടം ലംഘിച്ചാൽ 1000 രൂപ പിഴ ഈടാക്കും. മുന്നറിയിപ്പ് ലംഘിച്ച് വീണ്ടും ആവർത്തിച്ചാൽ ആറ് മാസം ജയിൽ ശിക്ഷയും 5000 രൂപ പിഴയും ഉണ്ടാകും.
ഇയർഫോൺ ഉപയോഗിക്കാനും മറ്റുള്ളവരുടെ സുഖസൗകര്യത്തെ മാനിക്കാനും ഉപദേശം നൽകിയിട്ടുണ്ട്. ദക്ഷിണ റയിൽവേയുടെ ചെന്നൈ ആസ്ഥാനത്തു നിന്നാണ് പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. പരസ്യമായി അനൗൺസ്‍മെന്‍റ് നടത്തി യാത്രക്കാരെ അറിയിക്കാനും, സ്റ്റേഷനുകളിലും ട്രെയിനുകളിലും അറിയിപ്പ് പതിപ്പിക്കാനും ബന്ധപ്പെട്ട ഉദ്യഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.





Comments