മെട്രോയിൽ യുവതിയുടെ ഫോട്ടോ എടുത്തു: CISF ഉദ്യോഗസ്ഥന് സസ്‍പെൻഷൻ
- ന്യൂസ് ബ്യൂറോ , ഡൽഹി
- 46 minutes ago
- 1 min read

ഡൽഹി മെട്രോയുടെ യെല്ലോ ലൈനിൽ യുവതിയുടെ ഫോട്ടോ രഹസ്യമായി മൊബൈലിൽ പകർത്തിയ CISF ഉദ്യോഗസ്ഥനെ യുവതിയും മറ്റ് യാത്രക്കാരും കൈകാര്യം ചെയ്തു. വീഡിയോ വൈറലായതോടെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു.
ശനിയാഴ്ച്ച രാത്രി എയിംസ് മെട്രോ സ്റ്റേഷനിലാണ് സംഭവം. ഫോട്ടോ എടുത്തില്ലെന്ന് ഉദ്യോഗസ്ഥൻ ആവർത്തിച്ചെങ്കിലും ഫോണിലെ ഗ്യാലറി കാണിക്കാൻ യാത്രക്കാർ ആവശ്യപ്പെട്ടു. ഗ്യാലറിയിൽ തന്‍റെ ഫോട്ടോ കണ്ട യുവതി രോഷം പ്രകടിപ്പിച്ചതോടെ മറ്റ് യാത്രക്കാരും ഇടപെട്ടു. ഫോട്ടോ ഡിലീറ്റ് ചെയ്തെങ്കിലും ഫോൺ പിടിച്ചെടുക്കാൻ യാത്രക്കാർ ശ്രമിച്ചതോടെ രംഗം വഷളായി.
ഉദ്യോഗസ്ഥനെ സസ്‍പെൻഡ് ചെയ്തെന്നും അന്വേഷണം ആരംഭിച്ചെന്നും CISF എക്‌സിലെ പോസ്റ്റിൽ അറിയിച്ചു.




Comments