top of page

ഡി.എം.എ മായാപുരി–ഹരിനഗർ ഏരിയയുടെ സ്വാതന്ത്ര്യദിനാഘോഷം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 3 days ago
  • 1 min read

ന്യൂഡൽഹി: ഡി.എം.എ മായാപുരി–ഹരിനഗർ ഏരിയയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ഏരിയ ചെയർമാൻ ശ്രീ. സി.എൻ. രാജൻ ദേശീയപതാക ഉയർത്തി.


തുടർന്ന് യൂത്ത് വിങ് അംഗങ്ങളുടെ നേതൃത്വത്തിൽ ദേശഭക്തിഗാനമായ വന്ദേമാതരം ആലപിച്ചു. ഏരിയ സെക്രട്ടറി ശ്രീ. സുനിൽകുമാർ, വൈസ് ചെയർമാൻ ശ്രീ. ആർ.ആർ. നായർ, വനിതാ വിങ് കൺവീനർ ശ്രീമതി കെ.കെ. ബേബി,EC അംഗങ്ങൾ തുടങ്ങിയവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.


രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്ത ധീരദേശാഭിമാനികളെ അനുസ്മരിക്കുകയും ദേശീയ ഐക്യവും ജനാധിപത്യ മൂല്യങ്ങളും കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം സന്ദേശങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.


തുടർന്ന് മധുരപലഹാര വിതരണം നടന്നു. ദേശീയഗാനത്തോടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സമാപിച്ചു.

Recent Posts

See All
കേരള ഹൗസിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം

ന്യൂ ഡൽഹി, കേരള ഹൗസിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം 2026നോടനുബന്ധിച്ച് 21/08/2026 ന് വൈകുന്നേരം 6.30 മുതൽ 9.30 വരെ ഡൽഹിയിലെ വിവിധ മലയാളി സംഘടനകൾക്ക് / കലാസംഘങ്ങൾക്ക് ഭരതനാട്യം, മോഹനിയാട്ടം, കുച്ചിപ്പുടി

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page