ഡിഎംഎ തിരുവാതിരകളി മത്സരം
- P N Shaji
- 4 hours ago
- 1 min read

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ തിരുവാതിരകളി മത്സരം സംഘടിപ്പിച്ചു. ഡിഎംഎ പ്രസിഡന്റ് ശ്രീ കെ രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്‌ഘാടന യോഗത്തിൽ പ്രമുഖ സംരംഭക രാധികാ രഘുനാഥ് ഭദ്രദീപം കൊളുത്തി ചടങ്ങുകൾ ഉദ്‌ഘാടനം ചെയ്‌തു.

ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനറും വൈസ് പ്രസിഡന്റുമായ കെ വി മണികണ്ഠൻ, വൈസ് പ്രസിഡന്റും തിരുവാതിരകളി മത്സരം കൺവീനറുമായ കെ ജി രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, ചീഫ് ട്രെഷറർ മാത്യു ജോസ്, അഡീഷണൽ ട്രെഷറർ മനോജ് പൈവള്ളിൽ, ചീഫ് ഇന്റെർണൽ ഓഡിറ്റർ കെ വി ബാബു, അഡീഷണൽ ഇന്റെർണൽ ഓഡിറ്റർ ലീനാ രമണൻ തുടങ്ങിയവർ സംസാരിച്ചു.

അംബേദ്‌കർ നഗർ - പുഷ്പ് വിഹാർ, ആശ്രം - ശ്രീനിവാസ്പുരി, ഛത്തർപൂർ, ദിൽഷാദ് കോളനി, ദ്വാരക, ജനക് പുരി, കാൽക്കാജി, ലജ്പത് നഗർ, മായാപുരി - ഹരിനഗർ, മയൂർ വിഹാർ ഫേസ്-1, മയൂർ വിഹാർ ഫേസ്-2, മെഹ്റോളി, പാലം - മംഗലാപുരി, ആർ കെ പുരം, വികാസ്‌പുരി - ഹസ്താൽ, വിനയ് നഗർ - കിദ്വായ് നഗർ തുടങ്ങിയ 16 ഏരിയകൾ മത്സരത്തിൽ പങ്കെടുത്തു.

ഡിഎംഎ ദ്വാരക ഏരിയ ഒന്നും ഡിഎംഎ മയൂർ വിഹാർ ഫേസ്-1 രണ്ടും ഡിഎംഎ ദിൽഷാദ് കോളനി മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.വിജയികൾക്ക് യഥാക്രമം 15,001/-, 10,001/-, 7,501/- രൂപയും ട്രോഫിയും ആഗസ്റ്റ് 23 ഞായാറാഴ്ച വസുന്ധര എൻക്ലേവ് മഹാരാജ അഗ്രസെൻ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയായ 'ചിങ്ങ നിലാവി'ൽ സമ്മാനിക്കും.




Comments