top of page

ട്രക്കിന് മുകളിൽ നിന്ന് യാത്ര ചെയ്തയാൾക്ക് മെട്രോ സ്റ്റേഷന്‍റെ ബീമിൽ തട്ടി

  • സ്വന്തം ലേഖകൻ
  • Apr 25, 2024
  • 1 min read

New Delhi: ഓടുന്ന ട്രക്കിന് മുകളിൽ നിന്ന യുവാവ് മെട്രോ സ്റ്റേഷന്‍റെ ബീമിൽ തലയിടിച്ചു മരിച്ചു. ആദർശ് നഗറിൽ ഇന്നലെയാണ് സംഭവം. ആസാദ്‍പൂർ ഫ്രൂട്ട് മാർക്കറ്റിലെ ചിലർ അറിയിച്ചാണ് പോലീസ് സംഭവസ്ഥലത്ത് എത്തിയത്. 20 വയസുള്ള മൊഹമ്മദ് ബിലാലിനെ ട്രക്ക് ഡ്രൈവർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സമീപത്തുള്ള CCTV പരിശോധിച്ചപ്പോഴാണ് ഇയാൾ ട്രക്കിന് മുകളിൽ പിന്നിലേക്ക് തിരിഞ്ഞ് നിൽക്കുകയായിരുന്നുവെന്ന് ബോധ്യമായത്. FIR രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page