top of page

ട്രെയിനിൽ പാത്രം കഴുകൽ ടോയ്‌ലറ്റിൽ: IRCTC ക്ക് നോട്ടീസ്

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • May 30
  • 1 min read

ഓടുന്ന ട്രെയിനിൽ യാത്രക്കാർക്ക് ഭക്ഷണം കൊടുക്കുന്ന പാത്രങ്ങൾ കേറ്ററിംഗ് സ്റ്റാഫ് ടോയ്‌ലറ്റിൽ കഴുകുന്ന വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ ഭക്ഷ്യ സുരക്ഷാ അധികൃതരുടെ നടപടി. IRCTC ക്ക് നോട്ടീസ് അയച്ചു.


മുംബൈ ലോകമാന്യ തിലക് ടെർമിനലിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന ദുരന്തോ എക്‌സ്പ്രസ് (12223) ട്രെയിനിലാണ് സംഭവം. വിശദീകരണം സഹിതം എടുത്ത നടപടി സംബന്ധിച്ച് സമഗ്ര റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page