top of page

ടാഗോർ ഗാർഡൻ നിർമ്മൽ ഹൃദയ് സീറോ മലബാർ ഇടവകയിൽ പരിശുദ്ധ കന്യകാ മറിയത്തിന്റെ ജനനത്തിരുനാൾ 27 ഞായറാഴ്ച

ന്യൂസ് ബ്യൂറോ , ഡൽഹി
11 minutes ago
1 min read

ന്യൂ ഡൽഹി: ടാഗോർ ഗാർഡൻ നിർമ്മൽ ഹൃദയ് സീറോ മലബാർ ഇടവകയിൽ പരിശുദ്ധ കന്യകാ മറിയത്തിന്റെ ജനനത്തിരുനാൾ ആഘോഷങ്ങൾ 27-09-2026 ഞായറാഴ്ച പഞ്ചാബി ബാഗ് സെൻറ് മാർക്ക് ദേവാലയത്തിൽ അരങ്ങേറും.



വൈകുന്നേരം 5 മണിക്ക് റവ. ഫാ. എബിൻ കുറുവൻപ്ലാക്കൽ എം.എസ്.ടി.യുടെ പ്രധാന കാർമ്മികത്വത്തിൽ ആഘോഷമായ പാട്ടുകുർബാന, റവ. ഫാ. ബോബി എം.എസ്.ടി. നൽകുന്ന വചന സന്ദേശം, ലദീഞ്ഞ്, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ വാഴ്വ്, സ്നേഹവിരുന്ന് എന്നിവ ഉണ്ടാവും.


28-09-2026 തിങ്കൾ വൈകുന്നേരം 7 മണിക്ക് ടാഗോർ ഗാർഡൻ പള്ളിയിൽ, മരിച്ച വിശ്വാസികളുടെ ഓർമ്മയാചരണത്തിന്റെ ഭാഗമായി മരിച്ചവിശ്വാസികൾക്കു വേണ്ടിയുള്ള വിശുദ്ധ കുർബാന, ഒപ്പീസ് എന്നിവയും ഉണ്ടാവും. തുടർന്ന് വികാരി റവ. ഫാ. മിൾട്ടൻ ജോർജ്ജ് കൊടിയിറക്കുന്നതോടെ പത്ത് ദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാവും.


തിരുനാൾ ദിനത്തിൽ കഴുന്ന് എഴുന്നള്ളിക്കുവാനും അടിമ വയ്ക്കുവാനുമുള്ള പ്രത്യേക സൗകര്യം ഒരുക്കിയതായി സംഘാടകർ അറിയിച്ചു.



Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page