top of page

ഛത്രപൂർ: ഡിഎംഎയുടെ 31-ാമത് ഏരിയ രൂപീകരിച്ചു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Mar 11
  • 1 min read
ree

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ ഡൽഹിയിലെ എല്ലാ മലയാളികളിലും എത്തിക്കുന്നതിന്റെ ഭാഗമായി ഛത്രപൂർ കേന്ദ്രമാക്കി ഡിഎംഎയുടെ 31-ാമത് ഏരിയ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.

ree

ഛത്രപൂരിലെ രാജ് പൂർ ഖുർദ് എക്സ്സ്‌ടെൻഷനിൽ ജോയിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം, ആദ്യാ, ശിവദാ, രാഷി, പാറുൾ എന്നീ കുട്ടികളുടെ പ്രാർത്ഥനാ ഗീതാലാപനത്തോടെ ആരംഭിച്ചു. വൈസ് പ്രസിഡന്റ് കെ ജി രഘുനാഥൻ നായർ ഭദ്രദീപം കൊളുത്തി ചടങ്ങുകൾ ഉദ്‌ഘാടനം ചെയ്തു.


ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ മുഖ്യ പ്രഭാഷണം നടത്തി. അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, സാമൂഹിക പ്രവർത്തകയായ ബിന്ദു ഗിരീഷ്, എഴുത്തുകാരനായ കാവാലം മാധവൻ കുട്ടി എന്നിവർ പ്രസംഗിച്ചു.


അഡ്‌ഹോക് കമ്മിറ്റി കൺവീനറായി എ ജോയിക്കുട്ടി, ജോയിന്റ് കൺവീനർമാരായി ഗീതു നായർ, ബിന്ദു ഗിരീഷ്, എന്നിവരും കമ്മിറ്റി അംഗങ്ങളായി സോജൻ വർഗീസ്, വി സി ജവഹർലാൽ, പി ജെ സദാശിവൻ, രാജേഷ് ചന്ദ്രൻ എന്നിവരെയും തെരെഞ്ഞെടുത്തു.


ഡിഎംഎ വിനയ് നഗർ-കിദ്വായ് നഗർ ഏരിയ ചെയർമാൻ സുനിൽ ഗോപാലകൃഷ്ണൻ, വൈസ് ചെയർമാൻ സുദർശനൻ പിള്ള, നിർവാഹക സമിതി അംഗം തങ്കച്ചൻ എന്നിവരെകൂടാതെ ഡൽഹി മലയാളി അസ്സോസിയേഷന്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാനും അംഗങ്ങളാകുവാൻ ആഗ്രഹിച്ചവരുമായ ഛത്രപൂരിലെയും സമീപ പ്രദേശങ്ങളിലെയും 60-ൽപ്പരം മലയാളികൾ യോഗത്തിൽ പങ്കെടുത്തു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page