top of page

ഗുരുഗ്രാം സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് ദേവാലയ കൂദാശ നവംബർ 10, 11 തീയതികളിൽ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Oct 7, 2024
  • 1 min read
ree

പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിൽ ഗുരുഗ്രാമിൽ പണികഴിപ്പിച്ച പുതിയ ദേവാലയത്തിന്‍റെ കൂദാശാകർമങ്ങൾ നവംബർ 10, 11 തിയ്യതികളിൽ നടക്കും. ഓർത്തോഡോക്‌സ് സഭാ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ മുഖ്യകാർമ്മികത്വം വഹിക്കും. അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് (ഡൽഹി ഭദ്രാസനം), അഭിവന്ദ്യ അലക്സിയോസ് മാർ യൂസേബിയോസ് (കൊൽക്കത്ത ഭദ്രാസനം) എന്നിവർ സഹകാർമ്മികർ ആയിരിക്കും. നവംബർ 11 ന് നടക്കുന്ന പൊതുസമ്മേളനത്തിൽ കേന്ദ്ര ന്യുനപക്ഷക്ഷേമ വകുപ്പുമന്ത്രി ശ്രീ. ജോർജ് കുര്യൻ മുഖ്യാതിഥി ആയിരിക്കും. മറ്റു സഭാപ്രധിനിധികളും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.


ഓർത്തഡോക്‌സ് സഭ 1991 ലാണ് ആദ്യമായി ഗുരുഗ്രാമിൽ ആരാധന ആരംഭിച്ചത്. പിന്നീട് ഗുരുഗ്രാമിന്‍റെ വളർച്ച മനസിലാക്കി അനേകം ആളുകൾ ഇവിടേക്ക് വരുന്നത് മനസിലാക്കി ദേവാലയം നിർമ്മിക്കുവാൻ വേണ്ടി ഒരു സ്ഥലത്തിന് വേണ്ടി ഗവണ്മെന്റിൽ അപേക്ഷ സമർപ്പിക്കുകയും 2019ൽ ഹരിയാന സർക്കാർ സെക്ടർ 52ൽ സ്ഥലം അനുവദിച്ചുതരുകയും ചെയ്തു. മലങ്കര ഓർത്തഡോക്‌സ് ചർച്ച് സൊസൈറ്റിക്ക് അനുവദിച്ച സ്ഥലത്തിൽ പുതിയ ദേവാലയത്തിനായുള്ള ശിലാസ്ഥാപനകർമ്മം 2019 ജൂലൈ 28 ന് ഭാഗ്യ സ്മരണാർഹനായ പ. ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിലും പിതാക്കന്മാരുടെ മഹനീയ സാനിധ്യത്തിലും നടത്തപെട്ടു.


ഏകദേശം പതിനായിരം ചതുരശ്ര അടി വിസ്തീർണത്തിൽ പണിതിട്ടുള്ള ദേവാലയത്തിൽ ഒരേസമയം മുന്നൂറു പേർക്ക് ആരാധനയിൽ പങ്കെടുക്കാനാകും. താഴത്തെ നിലയിൽ ഒരു ഹാളും, മുകളിലത്തെ നിലയിൽ താമസസൗകര്യത്തിനായി മുറികളും ഉൾപ്പെടെയാണ് ദേവാലയ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page