top of page

DMA ആർ.കെ. പുരം ഏരിയയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി വാരം ആചരിച്ചു

  • റെജി നെല്ലിക്കുന്നത്ത്
  • Oct 6, 2024
  • 1 min read
ree

ഡൽഹി മലയാളി അസ്സോസിയേഷൻ ആർ.കെ. പുരം ഏരിയയുടെ നേതൃത്വത്തിൽ ഒക്ടോബർ 2 മുതൽ 6 വരെ വിവിധ സേവനപ്രവർത്തനങ്ങളോട ഗാന്ധി ജയന്തി വാരം ആഘോഷിച്ചു.


2 ന് എയിംസ്, കേരള ബ്ലഡ് ഡൊണേഴ്‌സ് ഡൽഹി ചാപ്റ്റർ എന്നിവയുമായി ചേർന്ന് രക്തദാനം, 2 മുതൽ 6 വരെ

"ഗൂഞ്ച്" എന്ന സർക്കാരിതര സംഘടനയുമായി സഹകരിച്ച്, പാവപ്പെട്ട ആളുകൾക്ക് വേണ്ടിയുള്ള ഉപയോഗപ്രദമായ സാധനങ്ങളുടെ ശേഖരണം, 6 ന് എയിംസ്, സഫ്ദർജംഗ്, ആശുപത്രികൾക്കു മുന്നിലും സഫ്ദർജങ്ങ് ധർമശാലയിലും

നിരവധി നിർധനരായ വർക്കും രോഗികളുടെ കൂട്ടിരിപ്പുകാർക്കും ഭക്ഷണ വിതരണവും നടത്തി.

ree

ഏരിയ ചെയർമാൻ എം ജയചന്ദ്രൻ, സെക്രട്ടറി രത്നാകരൻ നമ്പ്യാർ,

ട്രഷറർ എം. ഡി . പിള്ള, ജോയൻ്റ് സെക്രട്ടറി പ്രബലകുമാർ വി. എസ്, മഹിളാ വിഭാഗം ജോയിൻ കൺവീനർ ശ്രീമതി ദീപാ മണി,ശ്രീമതി അനിത ജയകുമാർ, ശ്രീവിദ്യ, രമേശൻ പി വി.എ.വി. പ്രകാശൻ,സതീഷ് കുമാർ, സജേഷ് എന്നിവർ നേതൃത്വം നൽകി.

ree

ഏരിയയിലെ ഡി. എം. എ. അംഗങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടികളിൽ

ഡി എം എ വൈസ് പ്രസിഡൻ്റ് കെ. ജി. രഘു നാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ എന്നിവർ പങ്കെടുത്തു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page