top of page

ഗാന്ധി ജയന്തി വാരം ആഘോഷിച്ചു

ന്യൂസ് ബ്യൂറോ , ഡൽഹി
14 minutes ago
1 min read

ഡൽഹി മലയാളി അസ്സോസിയേഷൻ ആർ.കെ. പുരം ഏരിയയുടെ നേതൃത്വത്തിൽ സേവനപ്രവർത്തനങ്ങളോടെ ഗാന്ധി ജയന്തി വാരം ആഘോഷിച്ചു.


പുഷ്പാർച്ചന, ഗാന്ധി സ്മൃതി എന്നിവക്ക് പുറമേ, നിരാലംബരായി

തെരുവിലലയുന്നവർക്ക് അഭയം നൽകുന്ന ഫാത്തേപുർ ഹർ സ്വരൂപ് കോളനിയിലെ, സ്വർഗ് ദ്വാർ

ആശ്രമത്തിലെ അന്തേവാസികൾക്ക് ഏരിയയിലെ ഒട്ടേറെ അംഗങ്ങളുടെ സഹകരണത്തോടെ ഭക്ഷ്യ വിതരണം നടത്തി. തുടർന്ന്, ഏരിയ

വുമൺസ് വിംഗ് കൺവീനർ ബീന പ്രദീപ്, ജോയൻ്റ് കൺവീനർ ഷീല മുരളീധരൻ, വിദ്യ നമ്പ്യാർ, ജ്യോതിലക്ഷ്മി ജയചന്ദ്രൻ,

ശ്രീവിദ്യ രാധാകൃഷ്ണൻ, അനുരാഗ് നമ്പ്യാർ എന്നിവർ അന്തേവാസികളെ സന്ദർശിച്ചു. വിവിധ സേവന പ്രവർത്തനങ്ങളുമായി

ആർകെ പുരം ഏരിയ എല്ലാവർഷവും ഗാന്ധി ജയന്തി വാരം ആഘോഷിക്കുന്നുണ്ട്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page