top of page

കരോൾബാഗ് സെന്റ് അഗസ്റ്റിൻസ് ഫൊറോന ദേവാലയത്തിൽ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി

ന്യൂസ് ബ്യൂറോ , ഡൽഹി
2 days ago
1 min read

കരോൾ ബാഗ് സെൻ്റ് അഗസ്റ്റിൽ ഫൊറോന ചർച്ച് ദേവാലയത്തിലെ തിരുനാളിനോട് അനുബന്ധിച്ചു ഇടവക വികാരി ഫാദർ മാർട്ടിൻ നാൽപ്പതിൽചിറ കൊടി ഉയർത്തുന്നു ഫാദർ ആൽവിൻ, ആലൂക്ക, ശ്രി മാത്യു ജോസഫ് , ശ്രി പ്രിൻസ് പി പി  എന്നിവർ സമീപം .

ന്യൂഡൽഹി: കരോൾബാഗ് സെന്റ് അഗസ്റ്റിൻസ് ഫൊറോന ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ആഗസ്തീനോസിന്റെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകുന്നു. സെപ്റ്റംബർ 18 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് കൊടിയേറ്റത്തോടെയാണ് തിരുനാൾ ചടങ്ങുകൾക്ക് ആരംഭം കുറിച്ചു

പ്രധാന തിരുനാൾ ദിനമായ സെപ്റ്റംബർ 20 ഞായറാഴ്ച വൈകുന്നേരം 4:00 മണിക്ക് ആഘോഷകരമായ തിരുനാൾ കുർബാന നടക്കും. തുടർന്ന് 6:00 മണിക്ക് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണവും ഉണ്ടായിരിക്കും.

വൈകുന്നേരം 7:30 മുതൽ ഇടവകയിലെ കുട്ടികളുടെ മാർഗ്ഗംകളിയുടെ അരങ്ങേറ്റവും ഗാനമേളയും പ്രധാന ആകർഷണമായിരിക്കും. ആഘോഷപരിപാടികൾക്ക് ശേഷം സ്നേഹവിരുന്നോടെ തിരുനാൾ ചടങ്ങുകൾ സമാപിക്കും.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page