top of page

കന്നി വോട്ടർമാർക്ക് എയർ ഇന്ത്യ എക്‌സ്പ്രസിന്‍റെ ഓഫർ

  • Delhi Correspondent
  • Apr 25, 2024
  • 1 min read


ree

New Delhi: പോളിംഗ് ദിനത്തിൽ സ്വന്തം നിയോജക മണ്ഡലത്തിലേക്ക് യാത്ര ചെയ്യുന്ന കന്നി വോട്ടർമാർക്ക് ഓഫറുമായി എയർ ഇന്ത്യ എക്‌സ്പ്രസ്. 18 മുതൽ 22 വയസ് വരെയുള്ള വോട്ടർമാർക്കാണ് ആനുകൂല്യം. ഡൊമസ്റ്റിക്ക് ഫ്ലൈറ്റുകളിലും ഇന്‍റർനാഷണൽ ഫ്ലൈറ്റുകളിലും അടിസ്ഥാന ടിക്കറ്റ് നിരക്കിന്‍റെ 19 ശതമാനം ഡിസ്ക്കൗണ്ടാണ് ലഭിക്കുക. 2024 ഏപ്രിൽ 18 മുതൽ ജൂൺ 1 വരെയാണ് ഓഫർ കാലയളവ്.

"വോട്ട് ആസ് യൂ ആർ" എന്ന കാംപെയിനിന്‍റെയും 19-ആം വാർഷികത്തിന്‍റെയും ഭാഗമായാണ് കന്നി വോട്ടർമാർക്ക് പ്രോത്സാഹനം നൽകുന്ന ഈ ഇളവ് എയർ ഇന്ത്യ എക്‌സ്പ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. വെബ്ബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം. എയർപോർട്ടിൽ ബോർഡിംഗ് പാസ്സ് എടുക്കുമ്പോൾ ഗ്രൗണ്ട് സ്റ്റാഫിനെ വോട്ടർ ID കാണിക്കണം.

"യുവജനങ്ങളെ ശാക്തീകരിക്കാനും ജനാധിപത്യ പ്രക്രിയയിൽ അവരുടെ പങ്കാളിത്തം സജീവമാക്കാനുമുള്ള പ്രതിബദ്ധതയാണ് "വോട്ട് ആസ് യൂ ആർ" എന്ന കാംപെയിൻ എടുത്തുകാട്ടുന്നത്", എയർ ഇന്ത്യ എക്‌സ്പ്രസിന്‍റെ ചീഫ് കൊമേർഷ്യൽ ഓഫീസർ

അങ്കൂർ ഗാർഗ് പറഞ്ഞു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page