കോഴിമുട്ടയുടെ സമയം
- ന്യൂസ് ബ്യൂറോ , ഡൽഹി
- 6 days ago
- 1 min read

മുട്ട വാങ്ങുമ്പോൾ കോഴി എപ്പോൾ ഇട്ട മുട്ടയാണെന്ന് ചോദിക്കാറുണ്ടോ? ചോദിക്കണമെന്നില്ല, പറയണമെന്നുമില്ല. മുട്ടയിൽ അതിനി എഴുതി വരും.
ഉത്തർപ്രദേശിൽ കോഴിമുട്ടയ്ക്ക് സർക്കാർ Production Date ഉം Expiry Date ഉം നിർബന്ധമാക്കി.
ഓരോ മുട്ടയിലും അത് പ്രിന്‍റ് ചെയ്യും. ഏപ്രിൽ 1 മുതൽ നടപ്പാക്കും. ഇക്കാര്യങ്ങൾ രേഖപ്പെടുത്താതെ മുട്ട കണ്ടാൽ അത് ഭക്ഷ്യയോഗ്യമല്ലാത്തതായി കണക്കാക്കുകയും നശിപ്പിച്ചു കളയുകയും ചെയ്യാനാണ് തീരുമാനം.




Comments