കൗമാരക്കാരുടെ മാനസികാരോഗ്യത്തിൽ അധ്യാപകരുടെ പങ്ക്: ഫാത്തിമ കോൺവെന്റ് സ്കൂളിൽ വർക്ക് ഷോപ്പ് നടത്തി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 15
- 1 min read

"കൗമാരക്കാരുടെ മാനസികാരോഗ്യത്തിൽ അധ്യാപകരുടെ പങ്ക്" എന്ന വിഷയത്തെ ആസ്പദമാക്കി ഒരു വർക്ക്‌ഷോപ്പ് മിന്നി മ്മോറിയൽചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഗാസിയാബാദിലെ ഫാത്തിമ കോൺവെന്റ് സ്കൂളിൽ വച്ച് ഇന്ന് (15/3/2025) നടത്തപ്പെടുകയുണ്ടായി. ഇന്ത്യ ചൈൽഡ് പ്രൊട്ടക്ഷന്റെ എക്സിക്യുട്ടീവ് ഡയറക്ടറായ അഡ്വ. ഡോ. കെ. സി. ജോർജിന്റെ നേതൃത്വത്തിൽ എത്തിയ സംഘത്തെ സ്കൂൾ അധികൃതർ സ്വാഗതം ചെയ്തു. അഡ്വ. ഡോ. കെ. സി. ജോർജ് നേതൃത്വം നൽകിയ പരിപാടിയിൽ നൂറ്റി നാല്പ്ത്തിരണ്ടോളം അധ്യാപകർ പങ്കെടുത്തു.
കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി അധ്യാപകർ എടുക്കേണ്ട നടപടികൾ, അവർ നേരിടുന്ന വെല്ലുവിളികൾ, അതിജീവന മാർഗങ്ങൾ എന്നിവയെ കുറിച്ചുള്ള ചർച്ചയിൽ അധ്യാപകർ സജീവമായി പങ്കെടുത്തു. കൂടാതെ, പോക്സോ നിയമപ്രകാരമുള്ള നിർബന്ധിത റിപ്പോർട്ടിങ്ങ്, അതിന്റെ പ്രാധാന്യം, മാതാപിതാക്കളുമായി ഇതിനെക്കുറിച്ച് സംവാദം നടത്തുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ എന്നിവയെക്കുറിച്ചും അവബോധം നൽകപ്പെട്ടു.വിദ്യാലയത്തിനും അധ്യാപകർക്കും ഈ വർക്ക്‌ഷോപ്പ് ഏറെ പ്രയോജനകരമായിരുന്നു.










Comments