top of page

കുടുംബം അപ്പാടെ എരിഞ്ഞടങ്ങിയതറിയാതെ കാരണവരും വിട പറഞ്ഞു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jun 10
  • 1 min read

മാളവ്യ നഗറിൽ കഴിഞ്ഞയാഴ്ചയുണ്ടായ തീപിടുത്തത്തിൽ തന്‍റെ കുടുംബത്തിലെ എട്ട് അംഗങ്ങളും വെന്തുമരിച്ച ദാരുണ സംഭവം അറിയാതെ സാകേത് മാക്‌സ് ഹോസ്പ്പിറ്റലിൽ ICU വിൽ കഴിഞ്ഞിരുന്ന കുടുംബത്തിലെ കാരണവരായ രാധെ ശ്യാം അഗർവാൾ (75) ഇന്നലെ മരിച്ചു.


അദ്ദേഹത്തിന്‍റെ ഭാര്യയും മകനും മരുമകളും രണ്ട് കൊച്ചുമക്കളും മൂന്ന് ബന്ധുക്കളുമാണ് ബെഡ് & ബ്രേക്ക്‌ഫാസ്റ്റ് ഹോട്ടലിലെ തീപ്പിടുത്തത്തിൽ മരിച്ചത്. സംഭവത്തിന് മൂന്ന് ദിവസം മുമ്പാണ് അഗർവാളിനെ സാകേത് ആശുപത്രിയിലെ ICU വിൽ പ്രവേശിപ്പിച്ചത്.


അദ്ദേഹത്തെ സന്ദർശിക്കാനാണ് കുടുംബം ഗുരുഗ്രാമിൽ നിന്നെത്തിയത്. ചാർട്ടേഡ് അക്കൗണ്ടന്‍റായ മകൻ വിവേക് അഗർവാളാണ് ആശുപത്രിക്കടുത്തുള്ള  മാളവ്യ നഗർ ഹോട്ടലിൽ മുറിയെടുത്തത്.  ബാംഗ്ലൂരിൽ പഠിക്കുന്ന മകൾ ജിവിസ തലേദിവസമാണ് മുത്തശ്ശനെ കാണാനായി ഡൽഹിയിൽ എത്തിയത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page