കൂടുതൽ യാത്രക്കാർ മെട്രോയിലേക്ക്: സർവ്വീസ് കൂട്ടി DMRC
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 19
- 1 min read

ഇന്ധനവിലയും ജീവിതച്ചെലവും കൂടുന്ന സാഹചര്യത്തിൽ സ്വന്തം വാഹനത്തിലെ യാത്ര വേണ്ടെന്നു വെച്ച് മെട്രോയിലേക്ക് എത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. പൊതുഗതാഗതം ഉപയോഗിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനവും ഡൽഹി ഗവൺമെന്‍റിന്‍റെ തീരുമാനവും അതിന് പ്രചോദനമാകുകയും ചെയ്തു.
ഡൽഹി ഗവൺമെന്‍റ് Metro Monday യും No Car Day യും പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി രേഖാ ഗുപ്തയും മന്ത്രിമാരും മെട്രോയിൽ യാത്ര ചെയ്യുന്ന റിപ്പോർട്ടുകളും വന്നു.
Metro Monday ക്കു വേണ്ടി 24 മെട്രോ ട്രിപ്പുകൾ DMRC അധികമായി ഏർപ്പെടുത്തി. ആറ് ട്രെയിനുകളാണ് ഇതിനായി ഇറക്കിയിരിക്കുന്നത്. തിങ്കളാഴ്ചകളിൽ മാത്രമാണ് ഈ അധിക സൗകര്യമെങ്കിലും യാത്രക്കാരുടെ പ്രതികരണവും തിരക്കും കണക്കിലെടുത്ത് എല്ലാ ദിവസവും അധിക സർവ്വീസ് നടത്താനുള്ള നീക്കമുണ്ട്.




Comments