top of page

കോട്ടക് മഹീന്ദ്ര ബാങ്കിനെതിരെ RBI യുടെ നടപടി

  • Delhi Correspondent
  • Apr 25, 2024
  • 1 min read


ree

New Delhi: ഓൺലൈനിലൂടെയും മൊബൈൽ ബാങ്കിംഗിലൂടെയും പുതിയ കസ്റ്റമേർസിനെ ചേർക്കുന്നതിൽ നിന്നും ക്രെഡിറ്റ് കാർഡുകൾ നൽകുന്നതിൽ നിന്നും കോട്ടക് മഹീന്ദ്ര ബാങ്കിനെ വിലക്കി. ഇന്നലെയാണ് ഇതുസംബന്ധിച്ച ഉത്തരവ് റിസർവ്വ് ബാങ്ക് പുറപ്പെടുവിച്ചത്. എന്നാൽ നിലവിലെ കസ്റ്റമേർസിനും ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്കും ബാങ്കിന്‍റെ സേവനങ്ങൾ തുടർന്നും തടസ്സമില്ലാതെ ലഭിക്കും. ബാങ്കിന്‍റെ IT സിസ്റ്റത്തിലും, IT ഇൻവെന്‍ററി മാനേജ്‍മെന്‍റ് സിസ്റ്റത്തിലും ചില പോരായ്‌മകൾ 2022 ലും 2023 ലും കണ്ടെത്തിയിരുന്നു. അത് പരിഹരിക്കുന്നതിൽ വീഴ്ച്ച വരുത്തിയതിനാണ് നടപടി.

RBI യുടെ നടപടിയെ തുടർന്ന് കോട്ടക് മഹീന്ദ്ര ബാങ്കിന്‍റെ ഓഹരിവില ഇന്ന് 10 ശതമാനം ഇടിഞ്ഞു.

1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്‌ടിന്‍റെ സെക്ഷൻ 35 എ പ്രകാരമാണ് നടപടിയെന്നും തുടർച്ചയായ പരിശോധനകളിൽ പോരായ്‌മകൾ കണ്ടെത്തിയെന്നും, അവ സമഗ്രമായി, യഥാസമയം പരിഹരിക്കുന്നതിൽ ബാങ്ക് തുടർച്ചയായി വീഴ്ച്ച വരുത്തിയെന്നും RBI വിശദീകരിച്ചു.

IT സിസ്റ്റം ശക്തിപ്പെടുത്താൻ പുതിയ സാങ്കേതികവിദ്യകൾ സ്വീകരിച്ചു വരികയാണെന്നും, പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കാൻ RBI യുമായി ചേർന്ന് നടപടികൾ എടുക്കുമെന്നും കോട്ടക് മഹീന്ദ്ര ബാങ്ക് ഒരു പ്രസ്താവനയിൽ വ്യക്തമാക്കി.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page