ഓൾഡ് ഡൽഹി റയിൽവെ സ്റ്റേഷന്‍റെ പേര് മാറ്റാൻ ആലോചന
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jul 1
- 1 min read

ഓൾഡ് ഡൽഹി റയിൽവെ സ്റ്റേഷന്‍റെ പേര് മാറ്റി മഹാരാജ അഗ്രസെൻ റയിൽവെ സ്റ്റേഷൻ എന്നാക്കണമെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്‍ത. ഈ ആവശ്യം ഉന്നയിച്ച് റയിൽവെ മന്ത്രി അശ്വിനി വൈഷ്‍ണവിന് മുഖ്യമന്ത്രി കത്തയച്ചു. സമാധാനത്തിന്‍റെയും സമൂഹ്യ നീതിയുടെയും പ്രതീകമായിരുന്നു മഹാരാജ അഗ്രസെൻ എന്നും,സ്റ്റേഷന് അദ്ദേഹത്തിന്‍റെ പേര് നൽകുന്നത് ഉചിതമായിരിക്കുമെന്നും കത്തിൽ മുഖ്യന്ത്രി വിശദമാക്കി.
ഓൾഡ് ഡൽഹി റയിൽവെ സ്റ്റേഷൻ ദേശീയ തലസ്ഥാന മേഖലയിലെ ഏറ്റവും പഴക്കമുള്ള സ്റ്റേഷനാണ്. സമീപത്തുള്ള ചെങ്കോട്ടയുടെ നിർമ്മാണ ശൈലിയിൽ 1864 ലാണ് സ്റ്റേഷൻ നിർമ്മിച്ചത്. ഡൽഹി ജങ്ഷൻ എന്നും പേരുള്ള ഓൾഡ് ഡൽഹി റയിൽവെ സ്റ്റേഷനിൽ 18 പ്ലാറ്റ്‍ഫോമുകളാണ് ഉള്ളത്.
Kommentare