top of page

ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത പ്രതിഭ സംഗമം

  • ഷിബി പോൾ മുളന്തുരുത്തി
  • 2 days ago
  • 1 min read
ree

മത്സരത്തിന്‍റെ പതിമൂന്നാമത്  വാർഷിക ആഘോഷം 2025 നവംബർ 23 ന് ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ വച്ചു നടത്തപ്പെടുന്നു*

ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ വാനമ്പാടിയും, ഡൽഹി ഭദ്രാസനത്തിന്റെ

രണ്ടാമത്തെ മെത്രാപ്പോലീത്തയും ആയിരുന്ന അഭി. ജോബ് മാർ പീലക്സിനോസ് തിരുമേനിയുടെ സ്മരണാർത്ഥം എല്ലാവർഷവും നടത്തിവരാറുള്ള ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത പ്രതിഭ സംഗമം മത്സരത്തിന്റെ

പതിമൂന്നാമത്  വാർഷിക ആഘോഷം 2025 നവംബർ 23 ന്  ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കു ശേഷം രാവിലെ 10.30 ന് തുടങ്ങി വൈകുന്നേരം 3.30 വരെ നടത്തപ്പെടുന്നു. ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനി ഉദ്ഘാടനം ചെയ്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ

അനുസ്മരണ പ്രസംഗം നടത്തുന്നത് റവ. പത്രോസ് കെ ജോയ് (വികാരി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക, ജനക്പൂരി), അനുമോദന സന്ദേശം നൽകുന്നത് റവ. ഫാ. സജി എബ്രഹാം ( മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസന സെക്രട്ടറി), പ്രൊഫസർ ജോൺ വർഗീസ് ( പ്രിൻസിപ്പാൾ സെന്റ് സ്റ്റീഫൻസ് കോളേജ്, ഡൽഹി )എന്നിവർ പങ്കെടുക്കുന്നു. ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത പ്രതിഭ സംഗമം മത്സരത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ ഡൽഹി ഭദ്രാസനത്തിന്റെ വിവിധ ഇടവകകളിൽ നിന്നുമായി 13 ഗായക സംഘങ്ങൾ പങ്കെടുക്കുന്നു. വികാരി റവ. ഫാ. ജോയ്സൺ തോമസ്, കൺവീനർമാരായ ജയ്മോൻ ചാക്കോ, രാജേഷ് ഡാനിയേൽ, അനീഷ്‌ പി ജോയ് എന്നിവർ ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത പ്രതിഭ സംഗമം മത്സരത്തിന്റെ ക്രമീകരണങ്ങൾക്ക് ഏകോപനം നടത്തിവരുന്നു.

 


Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page