ഡൽഹി മെട്രോയിൽ ലക്ഷ്വറി കോച്ച്: സമ്പന്നരെ ആകർഷിക്കാൻ ആലോചന
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 22, 2025
- 1 min read

ഇന്ത്യൻ റയിൽവെയുടെ ലക്ഷ്വറി ട്രെയിനുകളിലും വന്ദേഭാരത് ട്രെയിനുകളിലും ഉള്ളതുപോലെ ഡൽഹി മെട്രോ ട്രെയിനുകളിലും ലക്ഷ്വറി കോച്ച് ഏർപ്പെടുത്താൻ ആലോചന. തുടക്കത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ട്രെയിനിൽ ഒരു കോച്ച് മാത്രമാണ് ഘടിപ്പിക്കുക. ഉയർന്ന നിരക്കിൽ യാത്ര ചെയ്യാൻ കഴിയുന്നവരാണ് ടാർഗറ്റ്. ഇത് വിജയിച്ചാൽ എല്ലാ റൂട്ടുകളിലെയും ട്രെയിനുകളിൽ കൂടുതൽ കോച്ചുകൾ ഏർപ്പെടുത്തും.
കേന്ദ്ര നഗര വികസന വകുപ്പ് മന്ത്രി മനോഹർ ലാൽ ഖട്ടർ അറിയിച്ചതാണ് ഇക്കാര്യം. മെട്രോ ട്രെയിനിൽ ഇപ്പോൾ ഈടാക്കുന്ന യാത്രാ നിരക്കിന്‍റെ നാലിരട്ടി വരെ നൽകി യാത്ര ചെയ്യാൻ തയ്യാറാകുന്നവർ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം വാഹനത്തിൽ മാത്രം യാത്ര ചെയ്യുന്നവരെ മെട്രോയിലേക്ക് ആകർഷിക്കുന്നത് ഡൽഹിയിലെ വാഹന ഗതാഗതം കുറച്ച് വായു മലിനീകരണം ഒരു പരിധി വരെ നിയന്ത്രിക്കാനും കഴിയുമെന്നതാണ് നേട്ടം.










Comments