top of page

രംഗ് രസിന്‍റെ പോസ്റ്റർ അനാച്ഛാദനം ചെയ്തു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 2 days ago
  • 1 min read

ree

ഗുരുഗ്രാം: സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ്‌ പള്ളിയുടെ നേതൃത്വത്തിൽ നടത്തുന്ന സംഗീതപരിപാടി രംഗ് രസിന്റെ പോസ്റ്റർ അനാച്ഛാദനം ചെയ്തു. നവംബർ ഒൻപതാം തിയ്യതി ഞായറാഴ്ച പള്ളിയങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ഡൽഹി ഓർത്തഡോക്സ്‌ സഭാദ്ധ്യക്ഷൻ യൂഹാനോൻ മോർ ദിമിത്രിയോസ് തിരുമേനി പോസ്റ്റർ പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷിജു ജോസഫിന് കൈമാറി. ഇടവക വികാരി ഫാ.സുമോദ് ജോൺ, ട്രസ്റ്റി രാജു വി എബ്രഹാം തുടങ്ങിയവരും, ഡൽഹിയിലെയും പരിസരപ്രദേശങ്ങളിൽനിന്നുള്ള വിവിധ പള്ളിവികാരിമാർ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. 2026 ഫെബ്രുവരി എട്ടിന് ന്യൂ ഡൽഹി താൽക്കത്തോറ സ്റ്റേഡിയത്തിലാണ് സംഗീതപരിപാടി അരങ്ങേറുക.


ree

പ്രശസ്ത പിന്നണിഗായിക അഞ്ജു ജോസെഫിന്റെ ബാൻഡും, കോമഡി ഷോയിലൂടെ പ്രശസ്തരായ പോൾസൺ & ഭാസി ടീം അവതരിപ്പിക്കുന്ന കോമഡി സ്കിറ്റ്, പ്രശസ്തകോമഡി ഷോ താരം സിദ്ദിഖ് റോഷന്റെ മിമിക്രി, പ്രശസ്ത വയലിനിസ്റ്റും സംഗീതസംവിധായകനുമായ അനൂജ് അജയൻ & ഡൽഹി പഞ്ചവാദ്യ ട്രസ്റ്റ് എന്നിവരവതരിപ്പിക്കുന്ന ഫ്യൂഷൻ എന്നിവയാണ് സംഗീയതപരിപാടിയിലുൾപ്പെടുത്തിയിരിക്കുന്നത്. പ്രവേശനപസ്സിനായി ബന്ധപ്പെടേണ്ട നമ്പർ : 9871116718 & 9871340848 .

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page