top of page

എസ് എൻ ഡി പി ശാഖയുടെ പൊതുയോഗവും അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പും നടത്തി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 2 hours ago
  • 1 min read

ആശ്രം: എസ് എൻ ഡി പി ശാഖയുടെ പൊതുയോഗവും അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പും നടത്തി. ആശ്രം ഡി എം എ ഹാളിൽ വെച്ച് നടന്ന പൊതുയോഗത്തിൽ അനിൽ മണപ്പള്ളി ആധ്യക്ഷത വഹിച്ചു. എസ് എൻ ഡി പി ഡൽഹി യൂണിയൻ പ്രസിഡന്റ്‌ അനിൽ ടി എസ്സ്, വൈസ് പ്രസിഡന്റ്‌ സി ഡി സുനിൽ കുമാർ , സെക്രട്ടറി ഓമനക്കുട്ടൻ, വനിത സംഘം പ്രസിഡന്റ് സുധ ലെച്ചു, സെക്രട്ടറി ജ്യോതി ബാഹുലേയൻ എന്നിവർ പ്രസംഗിച്ചു.


വരണാധികാരി സി ഡി സുനിൽ കുമാർ താഴെ പറയുന്ന ക്രമത്തിൽ സാരഥികളെ പ്രഖ്യാപിച്ചു. 👇🏼


പ്രസിഡന്റ്‌ ആയി റെജികുമാർ ജി, വൈസ് പ്രസിഡന്റ്‌ ബിജു എ കെ, സെക്രട്ടറി ശീതൾ ഷാജി യൂണിയൻ കമ്മറ്റി അംഗമായി മുരളീധരൻ കെ വി എന്നിവരെ കൂടാതെ ഏഴ് പേരടങ്ങുന്ന നിർവാഹക സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു.


വനിത സംഘം പ്രതിനിധികളായി, പ്രസിഡന്റ്‌ രാജിമോൾ ഒ ആർ, വൈസ് പ്രസിഡന്റ്‌ ശോഭ ഷാജി, സെക്രട്ടറി സജിത ചന്ദ്രനെയും കൂടാതെ യൂത്ത് മൂവ്മെന്റ് സാരഥികളായി ആകാശ് തങ്കച്ചൻ (പ്രസിഡന്റ്‌ ), ശ്രീഹരി എസ്സ് (വൈ. പ്രസിഡന്റ് ), അഞ്ജന ബിജു (സെക്രട്ടറി ) എന്നിവരെയും തെരഞ്ഞെടുത്തു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page