ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ വിശുദ്ധ ഗീവര്ഗീസ് സഹദായുടെ തിരുന്നാൾ ഏപ്രിൽ 26 ന്
- ന്യൂസ് ബ്യൂറോ , ഡൽഹി
- 2 hours ago
- 1 min read

ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ ഏപ്രിൽ 26 ഞായറാഴ്ച രാവിലെ 11 മണിക്ക് സെക്ടർ രണ്ടിലെ സെന്റ് തോമസ് ദേവാലയത്തിൽ വിശുദ്ധ ഗീവര്ഗീസ് സഹദായുടെ തിരുന്നാൾ കൊണ്ടാടുന്നതാണ് .ആഘോഷമായ തിരുന്നാൾ കുർബാനക്ക് ഫാ. എബിൻ കുരുവാൻപ്ലാക്കൽ MST മുഖ്യകാർമികത്വം വഹിക്കും .ഫാ. ബോബി കയ്യാലയ്ക്കകത്ത് MST തിരുന്നാൾ സന്ദേശം നൽകും വികാരി ഫാ. സെബാസ്റ്റ്യൻ കല്ലടയിൽ MST സഹ കാര്മികനായിരിക്കും . പ്രെസ്ദേന്തി വാഴ്ച, ലദീഞ് , നേര്ച്ച ഭക്ഷണ വിതരണം എന്നിവ ഉണ്ടായിരിക്കും .
കഴിഞ്ഞ 5 മാസത്തെ സേവനത്തിനു ശേഷം നാട്ടിലേക്കു സ്ഥലം മാറിപ്പോകുന്ന റെവ ഫാ സെബാസ്റ്റ്യൻ കല്ലടയിലിന് കുർബാനക്ക് ശേഷം യാത്രയയപ്പ് നൽകും




Comments