എടത്വായിൽ പ്രധാന പെരുന്നാൾ ഇന്ന്; പള്ളിയും പരിസരവും ഭക്തിനിർഭരം
- റെജി നെല്ലിക്കുന്നത്ത്
- May 7, 2024
- 1 min read

ദക്ഷിണേന്ത്യയിലെ സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ എടത്വ സെന്‍റ് ജോർജ്ജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പ്രധാന തിരുനാൾ ഇന്നാണ്. തമിഴ്‌നാട്ടിൽ നിന്ന് ഭക്തജന ലക്ഷങ്ങൾ പങ്കെടുക്കുന്നതിനാൽ തിരുക്കർമ്മങ്ങൾ മിക്കതും തമിഴിലാണ് നടക്കുക. ഇന്ന് അഞ്ച് നേരം തമിഴ് കുർബ്ബാന ഉണ്ട്. രാവിലെ 10.30 ന് തക്കല രൂപതാ ബിഷപ്പ് മാർ ജോർജ്ജ് രാജേന്ദ്രൻ SDV യുടെ മുഖ്യ കാർമ്മികത്വത്തിൽ സിറോ മലബാർ ആരാധനാക്രമം അനുസരിച്ചുള്ള തമിഴ് കുർബ്ബാന അർപ്പിക്കപ്പെട്ടു. ഉച്ചതിരിഞ്ഞ് 3 മണിക്കുള്ള ആഘോഷമായ തിരുനാൾ കുർബ്ബാന തമിഴിൽ കുഴിത്തുറൈ രൂപതാ ബിഷപ്പ് മോസ്റ്റ് റവ. ഡോ. ആൽബർട്ട് അനസ്താസ് അർപ്പിക്കുന്നതാണ്.
വിശുദ്ധന്‍റെ തിരുസ്വരൂപം വഹിച്ചു കൊണ്ട് പള്ളിക്ക് വലംവെച്ച് 4 മണിക്ക് നടക്കുന്ന പ്രദക്ഷിണത്തിന് റവ.ഫാ. ജോസഫ് ചോരേട്ട് നേതൃത്വം നൽകും.എട്ടാമിടം മെയ് 14 ന് .
എടത്വതിരുനാൾ പ്രോഗ്രാമുകൾ ലൈവ് കാണുവാൻ
Comments