ഇന്ത്യൻ വിദ്യാർത്ഥിനി കാനഡയിൽ കുത്തേറ്റ് മരിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 28
- 1 min read

ഗുജറാത്ത് സ്വദേശിനി കാനഡയിൽ കുത്തേറ്റ് മരിച്ചു. വിധി മേഘ എന്ന 22 കാരി വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ടത്. മെയ് 15 മുതൽ കാണാതായ വിധിയുടെ മൃതദേഹം കുത്തേറ്റ് മരിച്ച നിലയിൽ അമേരിക്കൻ അതിർത്തിയോട് ചേർന്ന് നയാഗ്ര മേഖലയിലാണ് പോലീസ് കണ്ടെത്തിയത്.
പഠനത്തോടൊപ്പം പാട്ട്‍ടൈം ജോലി ചെയ്തിരുന്ന വിധി കാനഡയിൽ പെർമനന്‍റ് റസിഡൻസിക്ക് അപേക്ഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു.
കൊലപാതക കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.




Comments