top of page

ഇന്ത്യയിൽ ഡിസ്പ്ലേ ഫാബ് ഫാക്‌ടറി സ്ഥാപിക്കാൻ ജാപ്പനീസ് കമ്പനി ഷാർപ്പ്

  • Delhi Correspondent
  • Apr 27, 2024
  • 1 min read



ree

New Delhi: ഇന്ത്യയിൽ ഡിസ്പ്ലേ ഫാബ് സെമികണ്ടക്‌ടർ ഫാക്‌ടറി സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഷാർപ്പ്. ഈ ജാപ്പനീസ് കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ ന്യൂഡൽഹിയിൽ കമ്യൂണിക്കേഷൻസ് വകുപ്പ് മന്ത്രി അശ്വിനി വൈഷ്‍ണവിനെ കണ്ട് ചർച്ചകൾ നടത്തി.

ഫാക്‌ടറി സ്ഥാപിക്കാൻ 1000 ഏക്കർ സ്ഥലവും, ഏകദേശം അഞ്ച് ബില്യൻ ഡോളറിന്‍റെ മൂലധന നിക്ഷേപവുമാണ് വേണ്ടിവരിക. വിശാലമായ നിർമ്മാണ യൂണിറ്റിനു വേണ്ടി സ്ഥലം കണ്ടെത്തുന്നതിന് തെലങ്കാന, ഗുജറാത്ത്, മഹാരാഷ്‍ട്ര സർക്കാരുകളുമായി ചർച്ചകൾ പുരോഗമിക്കുകയാണ്.

ടെലിവിഷൻ സ്ക്രീനുകളും മറ്റ് ഡിജിറ്റൽ സ്ക്രീനുകളും മോണിറ്ററുകളും നിർമ്മിക്കുന്ന ഇത്തരമൊരു ഡിസ്പ്ലേ ഫാബ് യൂണിറ്റ് രാജ്യത്ത് ആദ്യത്തേതായിരിക്കും. ആഭ്യന്തര ഡിമാന്‍റ് നിറവേറ്റുന്നതിന് പുറമെ, അന്താരാഷ്‍ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യാനും കമ്പനിക്ക് ഉദ്ദേശ്യമുണ്ട്. ഒരു ഗ്ലോബൽ മാനുഫാക്‌ചറിംഗ് ഹബ്ബാണ് പ്ലാൻ ചെയ്യുന്നതെന്ന് കമ്പനി വക്താക്കൾ കേന്ദ്ര ഗവൺമെന്‍റിനെ അറിയിച്ചിട്ടുണ്ട്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page