അവസാന വിജയ് ചിത്രത്തിന്‍റെ ചിത്രീകരണം ഇന്നുമുതൽ
- ഫിലിം ഡെസ്ക്
- Oct 5, 2024
- 1 min read

തമിഴ് സൂപ്പർ താരം വിജയ് അഭിനയിക്കുന്ന അവസാന ചിത്രത്തിന്‍റെ പൂജ ചെന്നൈയിൽ നടന്നു. ചിത്രീകരണം ഇന്നു തുടങ്ങും. സജീവ രാഷ്‍ട്രീയത്തിലേക്ക് കടക്കുന്ന വിജയ് ഇതോടെ അഭിനയം മതിയാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിജയ് നായകനായി അഭിനയിക്കുന്ന 69-ആമത്തെ ചിത്രമായതിനാൽ ദളപതി 69 എന്ന താൽക്കാലിക പേരാണ് ചിത്രത്തിന് നൽകിയിരക്കുന്നത്. ചിത്രത്തിന്‍റെ ഭാഗമായ മലയാളി താരം മമിത ബൈജു ചടങ്ങിലെടുത്ത ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. വിജയ്‌യുടെ ആരാധികയാണ് താനെന്ന് മമിത പറഞ്ഞു. ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, പ്രിയാമണി, പ്രകാശ് രാജ് മുതലായ താരങ്ങളും അണിനിരക്കുന്നുണ്ട്. KVN പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം എച്ച്. വിനോദ് ആണ് സംവിധാനം ചെയ്യുന്നത്. 2025 ഒക്‌ടോബറിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.










Comments