top of page

അരവിന്ദ് കേജരിവാൾ നാളെ പുതിയ വസതിയിലേക്ക് മാറും

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Oct 3, 2024
  • 1 min read
ree

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ നാളെ ഔദ്യോഗിക വസതി ഒഴിയും. നാളെത്തന്നെ പുതിയ വസതിയിലേക്ക് താമസം മാറ്റാനാണ് അദ്ദേഹം ആലോചിക്കുന്നത്. ആം ആദ്‍മി പാർട്ടിയുടെ രാജ്യസഭാ എം.പി അശോക് മിത്തലിന് അനുവദിച്ചിരിക്കുന്ന ഔദ്യോഗിക വസതിയിലേക്ക് താമസം മാറ്റാനാണ് തീരുമാനം. 5 ഫിറോസ് ഷാ റോഡിലുള്ള വസതിയാണ് കേജരിവാളിന്‍റെ പുതിയ വിലാസമെന്ന് ആം ആദ്‌മി പാർട്ടി സ്ഥിരീകരിച്ചു. മിത്തൽ നേരത്തെ തന്നെ ഈ ഓഫർ കേജരിവാളിന് നൽകിയിരുന്നു. തന്‍റെ നിയോജക മണ്ഡലമായ ന്യൂഡൽഹി ഏരിയയിൽ തന്നെ വസതി വേണമെന്ന കാര്യത്തിൽ കേജരിവാളിന് നിർബന്ധം ഉണ്ടായിരുന്നു. പുതിയ വസതി AAP ഹെഡ്‍ക്വാർട്ടേഴ്‌സിനോട് ചേർന്നാണെന്ന പ്രാധാന്യവും ഉണ്ട്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page