അമേരിക്കയിൽ ഇന്ത്യക്കാരി വെടിയേറ്റു മരിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- 2 days ago
- 1 min read

അമേരിക്കയിലെ വെർജീനിയയിൽ ഗുജറാത്ത് സ്വദേശിനി വെടിയേറ്റു മരിച്ചു. സൂപ്പർമാർക്കറ്റിൽ കവർച്ചക്കെത്തിയ മുഖംമൂടിയണിഞ്ഞ അക്രമിയാണ് വെടിയുതിർത്തത്. പത്ത് വർഷമായി സൂപ്പർമാർക്കറ്റിലെ ജോലിക്കാരിയായ മെഘനാബെൻ പട്ടേൽ എന്ന 45 കാരിക്കാണ് ദാരുണാന്ത്യം.
ബില്ലിംഗ് കൗണ്ടറിലുള്ള മെഘനാബെന്നുമായി അക്രമി സംസാരിക്കുന്നതും, താമസിയാതെ റിവോൾവറെടുത്ത് തുരുതുരെ വെടിയുതിർക്കുന്നതും CCTV ദൃശ്യത്തിൽ കാണാം. മേഘനാബെൻ തൽക്ഷണം മരിച്ചു. ഭർത്താവും രണ്ട് മക്കളും അമേരിക്കയിലാണ്.




Comments