അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 10
- 1 min read

ഡൽഹി മലയാളി അസോസിയേഷൻ (DMA) ആശ്രം-ശ്രീനിവാസ്പുരി- കാലേഖാൻ- ജൂലെന ശാഖയുടെ ആഭിമുഖ്യത്തിൽ, വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നു 🙏. ഈ മാസം പതിനാറാം തീയതി (16.03.2025) ആശ്രമത്തുള്ള ഡി എം എ ഓഫീസിൽ വെച്ചാണ് ആഘോഷം സംഘടിപ്പിക്കുന്നത്. പ്രശസ്ത ഹോമിയോപതി ഡോക്ടറായ Dr സുനിത വേണുഗോപാൽ മുഖ്യ അതിഥി ആകുന്ന ചടങ്ങിൽ സാമൂഹിക പ്രവർത്തകയും DMC യുടെ ചെയ്യർപേഴ്സണും ആയ അഡ്വ ദീപ ജോസഫ് വിശിഷ്ട അതിഥി ആയിരിക്കും. ഡി എം എ കേന്ദ്ര സമിതി അഡിഷണൽ ഇന്റെർണൽ ഓഡിറ്റർ ശ്രീമതി ലീന രമണൻ മറ്റ് ഭാരവാഹികൾ ആശംസ നേരും. രാവിലേ 10.00 മണിക്ക് തുടങ്ങുന്ന ആഘോഷം ഉച്ചക്ക് ഒര് മണിയോടെ ഭക്ഷണത്തോടെ പരിസമാപിക്കും. വനിതാ വിംഗ് കൺവീനർ സജിത ചന്ദ്രൻ, ജോയിന്റ് കൺവീനർമാരായ ഷിനി ഷിജു, ഗീത ദീപക് എന്നിവർ നേതൃത്വം നൽകുന്ന ചടങ്ങിൽ ഏരിയ ചെയർമാൻ ഷാജി എം, വൈസ് ചെയർമാൻ അഭിലാഷ് ജോർജ് ഉൾപ്പടെ മറ്റ് ഭാരവാഹികൾ ചടങ്ങിൽ ആശംസകൾ നേരുവാനായി പങ്കെടുക്കും. പ്രസ്തുത ചടങ്ങിൽ, ഏരിയയിൽ നിന്നുള്ള പ്രശസ്ത വനിതകളെ വിശിഷ്ട വ്യക്തികളാൽ ആദരിക്കും . ഫോൺ:8800753312










Comments