അഗ്നിസാക്ഷി: മാതൃസ്നേഹം മരണത്തിലും
- ന്യൂസ് ബ്യൂറോ , ഡൽഹി
- 4 days ago
- 1 min read

പാലം മെട്രോ സ്റ്റേഷനടുത്ത് വ്യാഴാഴ്ചയുണ്ടായ തീപ്പിടുത്തത്തിൽ അമ്മയെ രക്ഷിക്കാൻ കഴിയാത്ത മകൾ അമ്മയോടൊപ്പം മരണത്തിന് കീഴടങ്ങി. 22 കാരി ഹിമാൻഷിയാണ് രക്ഷപെടാൻ ശ്രമിക്കാതെ അമ്മയോടൊപ്പം തീനാളങ്ങളിൽ അമർന്നത്.
രക്ഷപെടാൻ ടോപ്പ് ഫ്ലോറിലേക്ക് പോകണം. അമ്മക്കത് സാധിക്കില്ലെന്നറിഞ്ഞ ഹിമാൻഷി അമ്മയെ വലിച്ചു കയറ്റാൻ ശ്രമിച്ചെങ്കിലും തീ അവരുടെ വീടാകെ നിറഞ്ഞു കഴിഞ്ഞിരുന്നു. വിരലിലെ മോതിരം കണ്ടാണ് കത്തിക്കരിഞ്ഞ ഹിമാൻഷിയുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞത്.
ഒമ്പത് പേരാണ് വെന്തു മരിച്ചത്.




Comments