JNU വിൽ കുളിസീൻ പകർത്തിയ ശുചീകരണ തൊഴിലാളി അറസ്റ്റിൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 3, 2024
- 1 min read

ന്യൂഡൽഹി: JNU വിൽ കരാർ ജോലി ചെയ്തിരുന്ന ശുചീകരണ തൊഴിലാളി അറസ്റ്റിലായി. ഒരു പ്രൊഫസറിന്‍റെ ഭാര്യ കുളിക്കുന്ന രംഗം മൊബൈലിൽ പകർത്തിയതിനാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ അഛൻ യൂണിവേഴ്‌സിറ്റിയിലെ ഒരു ജീവനക്കാരനാണ്. കുളിച്ചുകൊണ്ടു നിന്ന സ്ത്രീ ബഹളം വെച്ച് അയൽക്കാരും സെക്യൂരിറ്റി ഗാർഡും എത്തിയാണ് ഇയാളെ പിടികൂടി പോലീസിനെ ഏൽപ്പിച്ചത്. മൊബൈലിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു. ഏതാനും ദിവസമായി ഇയാളെ പരിസരത്ത് കാണാറുണ്ടായിരുന്നെന്ന് ഹോസ്റ്റൽ നിവാസികൾ പറഞ്ഞു.










Comments