HDFC ഉദ്യോഗസ്ഥ ബാങ്കിൽ കുഴഞ്ഞുവീണ് മരിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 25, 2024
- 1 min read

ലക്‌നോയിൽ HDFC ബാങ്കിന്‍റെ ജീവനക്കാരി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ജോലി സമർദ്ദമാണ് കാരണമെന്നാണ് സംശയം. ഗോമതി നഗറിലെ വിബുതി ഖണ്ഡ് ബ്രാഞ്ചിലെ അഡീഷണൽ ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് 45 കാരിയായ സദഫ് ഫാത്തിമക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ജോലിക്കിടെ കസേരയിൽ നിന്ന് കുഴഞ്ഞു വീണ അവരെ സഹപ്രവർത്തകർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഏണസ്റ്റ് ആന്‍റ് യങ് കമ്പനിയിലെ അന്ന സെബാസ്റ്റ്യന്‍റെ മരണത്തെ തുടർന്ന് ധനകാര്യ സ്ഥാപനങ്ങളിലെ ജോലിസമ്മർദ്ദം ചർച്ച ചെയ്യപ്പെടുമ്പോഴാണ് വീണ്ടും സമാന സംഭവം.
പല കമ്പനികളിലും ജീവനക്കാരുടെ തൊഴിൽ സമ്മർദ്ദം അടിമ വേലയേക്കാൾ കഷ്‍ടമായിരിക്കുന്നുവെന്ന് ഈ സംഭവത്തോട് പ്രതികരിക്കവെ സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. പ്രശ്‍നങ്ങൾ കണ്ടെത്തി സർക്കാർ പരിഹാര നടപടികൾ എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.










Comments