top of page

DMA യുടെ ഗാന്ധി ജയന്തി ആഘോഷങ്ങൾ ഒക്‌ടോബർ 2 മുതൽ 6 വരെ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Sep 28, 2024
  • 1 min read
ree

ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി DMA രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. ഒക്‌ടോബർ 2 ന് ആർ.കെ. പുരം സെക്‌ടർ 4 ലെ കൾച്ചറൽ സെന്‍ററിലാണ് ക്യാമ്പ്. AIIMS ബ്ലഡ് ബാങ്ക്, ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ ഡൽഹി ചാപ്റ്റർ എന്നിവുമായി സഹകരിച്ചുള്ള ക്യാമ്പ് രാവിലെ 9.30 ന് ആരംഭിക്കും. രാവിലെ 10 മണി മുതൽ ഗൂൻജ് എന്ന NGO യുടെ ആഭിമുഖ്യത്തിൽ വസ്ത്രങ്ങളും, ഓഫീസ് സാധനങ്ങളും ഉൾപ്പെടെ ഉപയോഗപ്രദവും റീസൈക്കിൾ ചെയ്യാവുന്നതുമായ പഴയ സാധനങ്ങളുടെ കളക്ഷൻ ഉണ്ടായിരിക്കും. ഒക്‌ടോബർ 6 ന് AIIMS/ സഫ്‍ദർജങ് ആശുപത്രി പരിസരത്ത് പാവപ്പെട്ടവർക്ക് അന്നദാനം നടത്തുന്നതാണ്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page