top of page

DMA മയൂർ വിഹാർ ഫേസ് 2 ഏരിയയുടെ വാർഷികാഘോഷം

ന്യൂസ് ബ്യൂറോ , ഡൽഹി
24 hours ago
1 min read

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ (DMA) മയൂർ വിഹാർ ഫേസ് 2 ഏരിയയുടെ വാർഷികാഘോഷങ്ങളും 'കലാസന്ധ്യ 2026' നവംബർ 15 ഞായറാഴ്ച സംഘടിപ്പിക്കുന്നു. മയൂർ വിഹാർ ഫേസ് 2, പോക്കറ്റ് B-യിലുള്ള കമ്മ്യൂണിറ്റി സെന്ററിൽ വൈകുന്നേരം 6:00 മണി മുതലാണ് പരിപാടികൾ.

പൊതുസമ്മേളനം, വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികൾക്കുള്ള ആദരവ്, വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം എന്നിവ നടക്കും. തുടർന്ന് വിവിധ സാംസ്കാരിക പരിപാടികൾ അരങ്ങേറും. നൃത്തം, ഗാനമേള, സ്കിറ്റ് (കിരീടം ആൻ അൺടോൾഡ് സ്റ്റോറി - തുള്ളൽ കോമഡി) തുടങ്ങിയ കലാപരിപാടികൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9354801177, 9818265337, 9810476436, 97173 14082


Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page