പദയാത്രക്കു സ്വീകരണം നൽകി.

ന്യൂഡൽഹി: പരുമല തിരുമേനിയുടെ പെരുന്നാളിന്റെ സമാപനദിനത്തോടനുബന്ധിച്ചു വാക്കിന്റെ പരുമല യുടെ നേതൃത്വത്തിൽ ഇടവകയിലെ വിശ്വാസികൾ നടത്തിയ പദയാത്രക്കു 8-11-2026 രാവിലെ 7 മണിക്കൂ ഹസ്താൽ അയ്യപ്പ പാർക്കിന്റെ മെയിൻ ഗേറ്റിൽ വെച്ച് ശ്രീ ധര്മസസ്താ സേവ സമിതിയുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. ചടങ്ങിൽ ഇടവക വികാരി ഫാ. പത്രോസ് ജോയ് യെ സമിതി യുടെ പ്രസിഡന്റ് ശ്രി. രാഘുനാഥൻ നായർ പൊന്നാട അണിയിച്ചു ആദരിച്ചു. പ്രസ്തുത ചടങ്ങിൽ പള്ളി കമ്മിറ്റി യുടെ ട്രുസ്ടീ ഉൾപ്പെടെ എല്ലാം കമ്മിറ്റി ക്കാരും പങ്കെടുത്തു ഫാദർ അനുഗ്രഹ പ്രഭാഷണം നടത്തി സമിതിയുടെ സെക്രട്ടറി ശ്രി അനിൽ കുമാർ, വൈസ് പ്രസിഡന്റ് ശ്രി ശശികുമാർ ട്രെഷർ ശ്രി ഉണ്ണികൃഷ്ണൻ നായർ , ജോയിന്റ് ട്രെഷർ ശ്രിമതി ഗീത S നായർ മറ്റു ഭാരവാഹികൾ, കമ്മിറ്റി മെംബേർസ്, വനിതാ ഭക്തർ കൂടാതെ സമിതിയുടെ അംഗങ്ങൾ എന്നിവർ പങ്കെടുത്തു . കോഫി സൽക്കാരത്തോട് കൂടി പരിപാടി സമാപിച്ചു .





Comments