DMA ദ്വാരക ഏരിയ ഓണാഘോഷം ഇന്ന്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 5, 2024
- 1 min read

ഡൽഹി മലയാളി അസ്സോസിയേഷൻ ദ്വാരക ഏരിയയുടെ ഓണാഘോഷം ഇന്ന് (ഒക്‌ടോബർ 5) നടക്കും. ദ്വാരക സെക്‌ടർ 11 ൽ NSS ബിൽഡിംഗിലെ മന്നം ഇന്‍റർനാഷണൽ സെന്‍ററിൽ വൈകിട്ട് 4 മണിക്ക് ആരംഭിക്കും. വിവിധ കലാ, കായിക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. DMA പ്രസിഡന്‍റ് ശ്രീ കെ. രഘുനാഥ്, ജനറൽ സെക്രട്ടറി ശ്രീ ടോണി കണ്ണമ്പുഴ, ഇന്‍റേണൽ ഓഡിറ്റർ ശ്രീ.കെ.വി ബാബു തുടങ്ങിയ വിശിഷ്‍ടാതിഥികൾ ചടങ്ങിൽ സംബന്ധിക്കും. അക്കാദമിക മികവിനുള്ള ക്യാഷ് അവാർഡുകളും, കലാസാംസ്കാരിക മികവിനുള്ള വിവിധ പുരസ്കാരങ്ങളും വിതരണം ചെയ്യും. ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.










Comments