top of page

CBSE റിസൾട്ട്: ഫുൾ മാർക്ക് നേടി ആർഷ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 1 day ago
  • 1 min read

CBSE ബോർഡ് പരീക്ഷയിൽ ആറു വിഷയങ്ങളിലും 100 ശതമാനം മാർക്ക് (600/600) നേടി ഓൾ ഇന്ത്യ ഒന്നാം റാങ്ക് ആർഷാ സൈറ ജെ. കോശി കരസ്ഥമാക്കി. പാലം വിഹാറിലെ മൗര്യ സ്കൂളിലെ വിദ്യാർത്ഥിനിയാണ് ഗുരുഗ്രാം സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ഇടവകയിൽ അരോമൽ ജെ. കോശിയുടെയും റിയ അരോമലിന്‍റെയും മകളായ ആർഷ.


ഇംഗ്ലീഷ് , ഫ്രഞ്ച് , സോഷ്യൽ സയൻസ് , കണക്ക് , സയൻസ് എന്നീ വിഷയങ്ങൾക് പുറമെ അഡിഷണൽ വിഷയമായി എടുത്ത ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിലും ഫുൾ മാർക്ക് നേടിയാണ് ദേശീയ ശ്രദ്ധ ആകർഷിച്ചത് .

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page