top of page

ഏകാധിപതികൾ ലോകത്തിന്‍റെ സ്വസ്ഥത കെടുത്തുന്നു – മാർപാപ്പ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 3 hours ago
  • 1 min read

ചില ഏകാധിപതികൾ ചേർന്നാണ് ലോകത്തിന്‍റെ സ്വസ്ഥത കെടുത്തുന്നതെന്ന് ലിയോ പതിന്നാലാമൻ മാർപാപ്പ. യുദ്ധത്തിനു വേണ്ടി ശതകോടികൾ മുടക്കുന്ന ലോകനേതാക്കളെ അദ്ദേഹം നിശിതമായി വിമർശിച്ചു. കാമറൂൺ സന്ദർശന വേളയിൽ സംസാരിക്കുകയായിരുന്നു മാർപാപ്പ. ദൈവത്തിന്‍റെ മഹത്തായ നാമം പോലും ചിലർ സ്വന്തം നേട്ടത്തിനായി വളച്ചൊടിക്കുന്നു.


തകർക്കാനും തച്ചുടക്കാനും ഒരു നിമിഷം മതിയെന്നും, എന്നാൽ തച്ചുടച്ചവയൊക്കെ പുനർമിർമിക്കാൻ ഒരു പുരുഷായുസ് എടുക്കുമെന്നുമുള്ള യാഥാർത്ഥ്യം യുദ്ധത്തിന്‍റെ ഉപജ്ഞാതാക്കൾ അറിയുന്നില്ലെന്ന് നടിക്കുകയാണെന്ന് മാർപാപ്പ പറഞ്ഞു.

അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇയ്യിടെ മാർപാപ്പയെ വിമർശിക്കുകയും, സ്വയം യേശുവിന്‍റെ വേഷത്തിൽ എ.ഐ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.


ഹോർമുസ് കടലിടുക്ക് കപ്പൽ ഗതാഗതത്തിനായി തുറക്കാനും യുദ്ധം അവസാനിപ്പിക്കാനും അമേരിക്ക മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇറാനെ ഉന്മൂലനം ചെയ്യുമെന്ന ട്രംപിന്‍റെ ഭീഷണിയെ മാർപാപ്പ നേരത്തെ വിമർശിച്ചിരുന്നു. ട്രംപിന്‍റെ കുടിയേറ്റ നയങ്ങളെയും അമേരിക്കക്കാരനായ മാർപാപ്പ ചോദ്യം ചെയ്തിട്ടുണ്ട്.

Recent Posts

See All
അശരണർക്കൊരു അന്നദാനം

കിഴക്കിന്റെ വെനീസ് ന്റെ ആഭിമുഖ്യത്തിൽ മാസംതോറും നടന്നുകൊണ്ടിരിക്കുന്ന *അശരണർക്ക് ഒരു അന്നദാനം*പരിപാടിയുടെ ഭാഗമായി നടത്തുന്ന ഈ മാസത്തെ അന്നദാനം നാളെ (14-04-2026) ഉച്ചക്ക് 12 മണിക്ക് ശേഷം ശാന്തി ആശ്രമം,

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page