AC ഹെൽമറ്റ്: ട്രാഫിക് പോലീസിന് കൂളാകാം
ന്യൂസ് ബ്യൂറോ , ഡൽഹി
May 26
1 min read

ഡൽഹിയിൽ താപനില 45 ഡിഗ്രിയും കടന്ന് ഉയരുമ്പോൾ ട്രാഫിക് പോലീസിനെ കൂളാക്കാൻ പദ്ധതി. പൈലറ്റ് പ്രോജക്‌ട് ആവിഷ്കരിച്ചു. AC ഹെൽമറ്റാണ് പ്രധാനം. ബാറ്ററിയിൽ പ്രവർത്തിക്കന്ന ഹെൽമറ്റ് ശിരസിന് ആശ്വാസമേകും. അന്തരീക്ഷ താപത്തേക്കാൾ 12 ഡിഗ്രി വരെ ചൂട് കുറയ്ക്കുന്നതാണ് ഹെൽമറ്റ്.
ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഹാൻഡ്ഹെൽഡ് ഫാനും ലഭ്യമാക്കും. കൂടാതെ ഹൈഡ്രേഷൻ സപ്പോർട്ടും ഉണ്ടാകും. കോളർ ഫാൻ, ട്രാഫിക് ബൂത്തുകളിൽ പോർട്ടബിൾ ടേബിൾ വെന്‍റിലേറ്റർ, തണുപ്പിച്ച കുടിവെള്ളം, ORS പാനീയം എന്നിവയും സജ്ജമാക്കാനാണ് പദ്ധതി.




Comments