top of page

ഹരിവരാസനം ട്രസ്റ്റ്, ഡൽഹി യൂണിറ്റ് ഭാരവാഹികൾ

  • P N Shaji
  • 14 hours ago
  • 1 min read

ന്യൂ ഡൽഹി: ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഡൽഹി യൂണിറ്റ് രാജൗരി ഗാർഡനിൽ ചേർന്ന മീറ്റിംഗിൽ രൂപീകരിച്ചു. ചാരിറ്റബിൾ ട്രസ്റ്റ് റീജിണൽ ഡയറക്ടർ ശോഭന സുരേഷിന്റെ ആദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്‌ ഇ ജെ ഷാജി, വൈസ് പ്രസിഡന്റ്‌മാർ ഡോ എൻ ജി മേനോൻ, ഗണേഷ് കോറ്റാക്കാടൻ, സെക്രട്ടറി സുനിൽ കുമാർ, ജോയിന്റ് സെക്രട്ടറിമാർ എ ആർ രവി, സന്ധ്യ അനിൽ, ട്രഷറർ പി കെ പ്രസാദ്, മീഡിയ കോർഡിനേറ്റർ പി എൻ ഷാജി എന്നിവരെയും ശശി മേനോൻ, സി കൃഷ്ണകുമാർ, പി സജി മോൻ എന്നിവരെ രക്ഷധികാരികളായും തെരഞ്ഞെടുത്തു.

കൂടാതെ ഉപദേശക സമിതിയിലേക്ക് ഷൈലജ നായർ, ദീപ ജിനിൽ, ആർ മധുസൂദനൻ, രാജേഷ് കൃഷ്ണൻ, അനുഷിത അനിൽ, രമ സുനിൽ, സജി കൃഷ്ണൻ, ഷബീബ് റെഹ്മാൻ, കെ എം ഷൈലജ എന്നിവരെ നാമനിർദ്ദേശവും ചെയ്തു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page