top of page

ഹരിനഗർ സെന്റ് ചാവറ ദേവാലയത്തിൽ തിരുനാൾ ആഘോഷം ഭക്തിനിർഭരമായി

ന്യൂസ് ബ്യൂറോ , ഡൽഹി
2 hours ago
1 min read

ഹരിനഗർ: വടക്കിന്റെ മാന്നാനം എന്നറിയപ്പെടുന്ന ഹരിനഗർ സെന്റ് ചാവറ കുരിയാക്കോസ് ഏലിയാസ് ദേവാലയത്തിൽ കഴിഞ്ഞ ഒൻപത് ദിവസമായി നടന്നുവന്ന നൊവേനയുടെയും തിരുനാൾ ആഘോഷങ്ങളുടെയും ഭാഗമായി പ്രധാന തിരുനാൾ ദിനം ഭക്തിനിർഭരമായി ആചരിച്ചു.


പ്രധാന തിരുനാൾ കുർബാനയ്ക്ക് റവ. ഫാ. ഫിനിൽ എസ്രത്ത് സി.എം.ഐ. മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് ലദീഞ്ഞും ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെയുള്ള പ്രദക്ഷിണവും സ്നേഹവിരുന്നും നടന്നു. ഇടവകാംഗങ്ങളും വിശ്വാസികളും തിരുനാൾ ആഘോഷങ്ങളിൽ സജീവമായി പങ്കുചേർന്നു.


നാളെ തിങ്കളാഴ്ച വൈകുന്നേരം 7.15-ന് മരിച്ചവർക്കുവേണ്ടിയുള്ള വിശുദ്ധ കുർബാനയും തുടർന്ന് കൊടിയിറക്കവും നടക്കുന്നതോടെ ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page