top of page

ഐഐടിഎഫ് 2026: മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ കേരള പവിലിയൻ സന്ദർശിച്ചു

ന്യൂസ് ബ്യൂറോ , ഡൽഹി
8 hours ago
1 min read

ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ നടന്നു വരുന്ന ഭാരത അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരള സർക്കാർ പവലിയനിൽ ഫിഷറീസും സാമൂഹിക നീതിയും മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ സന്ദർശനം നടത്തി. പി.ആർ.ഡി അഡിഷണൽ ഡയറക്ടർ കെ.പി. സരിത മന്ത്രിയെ പവലിയനിൽ സ്വീകരിച്ചു. പവലിയനിൽ വിവിധ വകുപ്പുകൾ ഒരുക്കിയിരിക്കുന്ന സ്റ്റാളുകൾ മന്ത്രി ഉദ്യോഗസ്ഥർക്കൊപ്പം സന്ദർശിച്ചു. വളരെ മികച്ച രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന കേരള പവലിയന് വമ്പിച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും എല്ലാ മലയാളികളും മേളയിലെത്തി പവലിയൻ സന്ദർശിക്കണമെന്നും മന്ത്രി പറഞ്ഞു.

സാഫിൻ്റെയും കുടുംബശ്രീയുടെയും ഫുഡ് കോർട്ടുകൾ സന്ദർശിച്ച അദ്ദേഹം കേരള വിഭവങ്ങളും രുചിച്ചു.  ഐപിആർഡി ഡപ്യൂട്ടി ഡയറക്ടർ സി.എഫ്. ദിലീപ് കുമാർ, ഇൻഫർമേഷൻ ഓഫീസർമാരായ പി ആർ സാബു, പ്രതീഷ് ഡി. മണി , ശ്രീകാന്ത് എം . ഗിരിനാഥ് തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു. കഴിഞ്ഞ എട്ട് ദിവസമായി നടന്നു വരുന്ന മേള 27 ന് സമാപിക്കും.



Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page