top of page

കൈരളി വെൽഫെയർ ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ 33-ാമത് വാർഷികാഘോഷവും കുടുംബസംഗമവും

ന്യൂസ് ബ്യൂറോ , ഡൽഹി
11 minutes ago
1 min read

ഡൽഹി പോലീസിലെ മലയാളികളുടെ സംഘടനയായ കൈരളി വെൽഫെയർ ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ 33-ാമത് വാർഷികാഘോഷവും കുടുംബസംഗമവും നവംബർ 24-ന് (ചൊവ്വാഴ്ച) വൈകുന്നേരം 4 മണിക്ക് ആർ.കെ. പുരത്തെ ഡൽഹി മലയാളി അസോസിയേഷൻ (DMA) സാംസ്കാരിക സമുച്ചയത്തിൽ നടക്കും.

ചടങ്ങിൽ നിധിൻ വത്സൻ ഐ.പി.എസ്., ഡൽഹി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

സംഘടനയുടെ വളർച്ചയ്ക്കും പ്രവർത്തനങ്ങൾക്കും നിർണായക സംഭാവനകൾ നൽകിയ മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ആദരിക്കും. കൂടാതെ, 2026 ജൂൺ മുതൽ ഡിസംബർ വരെ സർവീസിൽനിന്ന് വിരമിക്കുന്ന കൈരളി അംഗങ്ങളെയും ചടങ്ങിൽ ആദരിക്കുന്നതാണ്.

തുടർന്ന് കൈരളി കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാ-സാംസ്കാരിക പരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരിക്കും. കൂടാതെ, ലക്കി ഡ്രോയും സംഘടിപ്പിക്കുന്നതാണ്

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page