top of page

ഹോസ്ഖാസ് സെൻ്റ് പോൾസ് സ്കൂൾവാർഷിക ദിനാഘോഷം നടത്തി.

  • P N Shaji
  • Feb 1, 2024
  • 1 min read

ഹോസ്ഖാസ് സെൻ്റ് പോൾസ് സ്കൂൾ വാർഷിക ദിനാഘോഷം 2024 ജനുവരി മാസം 18 -ന് വൈകുന്നേരം 5.30 മുതൽ 8.30 വരെ ജവഹർലാൽ നെഹ്റു വെയ്റ്റ് ലിഫ്റ്റിംഗ് ആഡിറ്റോറിയത്തിൽ വച്ച് വിവിധ കലാപരിപാടികളോടെ നടത്തപ്പെട്ടു.

മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിമെത്രയോസ് അദ്ധ്യക്ഷത വഹിച്ച പൊതു സമ്മേളനത്തിൽ Ms. Areti Sianni, Chief of Mission, UNHCR മുഖ്യാതിഥിയായിരുന്നു. ആഗോളതലത്തിൽ യുദ്ധങ്ങളാലും അധിനിവേശങ്ങളാലും പ്രയാസത്തിലും ദുരിതത്തിലും കഴിയുന്ന അഭയാർത്ഥികൾക്ക് സംരക്ഷണം നൽകുന്ന പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാകുവാൻ "അറിവാണ് ശക്തി " എന്ന ലക്ഷ്യത്തിലൂടെ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന സെൻ്റ് പോൾസ് സ്കൂളിന് കഴിയട്ടെ എന്ന് ആശംസിച്ചു.

UN Youth Advocate Mr. Zekria Dostgar പ്രത്യേക അതിഥിയായിരുന്നു.

സ്കൂൾ ചെയർമാൻ റവ. ഫാ. ശോഭൻ ബേബി സ്വാഗതം ആശംസിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. റെജി ഉമ്മൻ 2022-23 വർഷത്തിലെ റിപ്പോർട്ട് അവതരിപ്പിച്ചു.

2022- 23 വർഷങ്ങളിൽ CBSE Class X, XII പരീക്ഷകളിൽ മികച്ച മാർക്കുകൾ കരസ്തമാക്കിയ കുട്ടികളെയും ശില്പ നിർമ്മാണത്തിൽ മികച്ച വിജയം നേടുവാൻ പരിശീലിപ്പിച്ച അദ്ധ്യാപിക Ms. Rita K. -യെയും യോഗത്തിൽ അനുമോദിച്ചു.

വൈസ് പ്രിൻസിപ്പൽ ശ്രീമതി സുനിത ഷാജി നന്ദി പ്രകാശിപ്പിച്ചു.

തുടർന്ന് ആയിരത്തിൽപരം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള "രിശ്തെ: ജീവിതത്തിൽ നല്ല ബന്ധങ്ങളെ ഊടുംപാവും ഇഴചേർത്തു മെനയുക" എന്ന വിഷയത്തിൽ കോർത്തിണക്കിയ സാമൂഹ്യ നൃത്ത സംഗീത നാടകാവിഷ്കാരവും അവതരിപ്പിച്ചു.


ree

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page