top of page

'സർവേശ' ആൽബം മാർപാപ്പ പ്രകാശനം ചെയ്തു

  • പി. വി ജോസഫ്
  • Nov 21, 2024
  • 1 min read
ree

ഗാനഗന്ധർവൻ യേശുദാസിന് പുറമെ 100 അച്ചന്‍മാരും, 100 കന്യാസ്ത്രീകളും ചേർന്ന് ആലപിച്ച 'സർവേശ' എന്ന സംഗീത ആൽബം ഫ്രാൻസീസ് മാർപാപ്പ പ്രകാശനം ചെയ്തു. പാട്ടച്ചൻ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന റവ. ഫാ. പോൾ പൂവത്തിങ്കലും, വയലിനിസ്റ്റ് മനോജ് ജോർജ്ജും ചേർന്ന് ഈണം പകർന്നൊരുക്കിയ ആൽബം വത്തിക്കാനിൽ നടന്ന ഒരു അന്താരാഷ്‍ട്ര സമ്മേളനത്തിലാണ് മാർപാപ്പ പ്രകാശനം ചെയ്തത്. ഒരു ഇന്ത്യൻ സംഗീത ആൽബം മാർപാപ്പ പ്രകാശനം ചെയ്യുന്നത് ആദ്യമാണ്.

ree

പരേതനായ സംസ്‍കൃത പണ്ഡിതൻ പ്രൊഫ. പി.സി ദേവസ്യയുടെ ക്രിസ്തുഭാഗവതം എന്ന ഗ്രന്ഥത്തിലെ സ്വർഗസ്ഥനായ പിതാവേ എന്ന ഗീതമാണ് ഭക്തിനിർഭരമായ ഈണം പകർന്ന് ആൽബത്തിൽ ചേർത്തിരിക്കുന്നത്..

ree
ree

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page